Lyric : Babu Kodamvelil Music : Dr. Sam Kadammanitta പുൽക്കടിൽ നിറഞ്ഞിടും കുഞ്ഞുവാവയിൻ ചിരിക്കു താളമിട്ടു നിന്നിതാ ജാലക പ്പിറാവുകൾ വാർത്ത ചൊല്ലി രാക്കിളി കൂട്ടിലിന്നു പാടിയാ നവ്യ ഗാനധാര കേട്ടോടിയെത്തി മാനവർ താരാട്ടുപാട്ടിന്നു താളമേകിയോ രാക്കൂട്ടിലാരോ വെളിച്ചമേകിയോ മുത്തുമാല കോർത്തുവോ മഞ്ഞു നീർക്കണങ്ങളാൽ കുഞ്ഞുമൈന രാവിലിന്നു കുഞ്ഞിനേകുവാനിതാ പാതയോരമാകവേ മഞ്ഞു വീണലിഞ്ഞിതാ പൂക്കളും ചിരിക്കുമീ രാത്രിയെത്ര സുന്ദരം പൂത്തുലഞ്ഞ വാനതിൻ ചില്ലയിൽ തിളങ്ങുമാ കുഞ്ഞു താരകക്കുരുന്നെന്തു ചൊല്ലി രാവിതിൽ പൂമ്പാറ്റ പാറുന്ന ബേദലേം വഴി രാക്കാറ്റു വീശുന്ന പൂനിലാവിതിൽ ആട്ടിടയരെത്തിയാ പൈതലിൻ കരങ്ങളിൽ കാട്ടുപൂക്കളേകിയോ സ്വർഗമിന്നു പാടിയോ... രാജമന്ദിരം തരും പട്ടുമെത്ത കൈ വെടിഞ്ഞെത്തി ദിവ്യ പൈതലാ പുൽക്കുടിൽ മനോഹരം ചക്രവാള സീമയിൽ മിന്നിടുന്ന താരകക്കൂട്ടമിന്നു ചൊല്ലിടും വാർത്ത കേട്ടു പോയിടാം വാദ്യങ്ങളാലിന്നു രാഗമേകിടാം മാലോകരൊന്നായ് നിരന്നു പാടിടാം വിദ്വ രിന്നു മൂവരാ മഞ്ഞു വീണ പാതകൾ താണ്ടിയെത്തി നൽകിയാ കുഞ്ഞി നിന്നു കാഴ്ച്ചകൾ.. ...